അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 42 കോടിയോളം കണ്ണൂര് സ്വദേശിക്ക്. ലഭിച്ചു. റാസൽഖൈമയിൽ ജോലി ചെയ്യുന്ന ജിജേഷ് കോറോത്തൻ രണ്ട് സുഹൃത്തുക്കളുമായി ചേർന്നെടുത്ത 041779 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഡ്രൈവർമാരായി ജോലി ചെയ്ത് വരികയായിരുന്നു ഇവർ മൂന്ന് പേരും. ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരായ രഘു പ്രസാദിന് ഒരു ലക്ഷം ദിർഹവും അനിഷ് തമ്പിക്ക് അരലക്ഷം ദിർഹവും ഫിലിപ്പീൻസ് സ്വദേശി എഡ്വാർഡോ സെബ്രാന് 30,000 ദിർഹവും സമ്മാനം ലഭിച്ചു.