ന്യൂയോര്‍ക്ക്: കൊറോണ ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചന് ഇഞ്ചനാട്ട് ആണ് മരിച്ചത്. അമേരിക്കയിലും ഫ്രാന്‍സിലും ഇന്നലെ മാത്രം വൈറസ് ബാധിച്ച് ആയിരത്തിലധികം പേരാണ് മരിച്ചത്.
ലോകത്ത് രോഗ ബാധിതര്‍ 12 ലക്ഷം കടന്നു. അമേരിക്കയില്‍ കൊറോണ പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.