കോഴിക്കോട്: കാസര്‍കോടിന് പിന്നാലെ കോഴിക്കോടും ആശങ്ക വര്‍ധിക്കുന്നു. ഇന്ന് കോഴിക്കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച നാലു പേര്‍ക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ല. ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരായതിനാലാണ് ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
രോഗലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇന്ന് രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടേയും സാമ്പിളുകള്‍ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.