റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2385 ൽ എത്തി. മരണസംഖ്യ 34 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദുൽ അലി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ ഉള്ളതിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ ആണ് ഇന്നു സൗദിയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. 206 പുതിയ കേസുകളും അഞ്ചു മരണങ്ങളും ആണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 488 പേർ സുഖം പ്രാപിച്ചു. അസുഖബാധിതരിൽ 47% പേർ സൗദികളും 53% വിദേശികളുമാണ്.കൊറോണ ബാധിച്ചു മരിച്ചവരിൽ രണ്ടു മലയാളികളും ഉൾപ്പെടുന്നു