ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശി ഏലിയാമ്മ ജോണും ആണ് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി.
ന്യൂയോര്‍ക്കില്‍ ഇന്നലെ മലയാളി വിദ്യാര്‍ത്ഥി വൈറസ് ബാധിച്ച് മരിച്ചിരുന്നു. തിരുവല്ല കടപ്ര സ്വദേശി ഷോണ്‍ എബ്രഹാം (21) ആണ് മരിച്ചത്. രോഗം ബാധിച്ച് ഷോണ്‍ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എല്‍മണ്ടിലെ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.