ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതിനായിരത്തിലേക്ക്. 69,418 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു. 1,272,737 പേര്‍ക്കാണ് ലോകത്ത് രോഗം സ്ഥിരീകരിച്ചത്.
ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ കൊറോണ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പനി ഭേദമാകാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഐസൊലേഷന്‍ നീട്ടിയിരുന്നു.
അമേരിക്കയിലും സ്പെയിനിലുമാണ് നിലവില്‍ സ്ഥിതി ഏറ്റവും രൂക്ഷമായി കൊണ്ടിരിക്കുന്നത്. അമേരിക്ക 9,610 ഉം, സ്പെയിനില്‍ 12,641 ഉം, ഇറ്റലി 15,887 ഉം, ബ്രിട്ടണ് 8,078, ഫ്രാന്‍സ് 7560 ഉം, ജര്‍മ്മനി 1,584, ഇറാന്, 3,603 ഉം ചൈന 3,329 ഉം നെതര്‍ലാന്‍ഡ് 1,766 ഉം പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
അമേരിക്കയില്‍ സ്ഥിരീകരിച്ച കൊറോണ കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. കൂടാതെ വൈറസ് ബാധിച്ച് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി ഉയര്‍ന്നു. ന്യൂയോര്‍ക്കിലെ മരണസംഖ്യയില്‍ നേരിയ കുറവെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഇറ്റലിയിലും ഫ്രാന്‍സിലും ആഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് രേഖപ്പെടുത്തിയത്. സ്പെയില്‍ തലസ്ഥാനമായ മാഡ്രിഡില്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 25 വരെ നീട്ടി.