എഡിന്‍ബര്‍ഗ്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സ്കോട്ലന്ഡ് മെഡിക്കല്‍ ഓഫീസര്‍ രാജിവെച്ചു. ഡോ ക്ലാഡര്നുഡ് ആണ് രാജി വെച്ചത്. രണ്ടു തവണ ലോക്ക് ഡൗണ്‍ ലംഘനം നടത്തേണ്ടി വന്നുവെന്നതിനെ തുടര്‍ന്നാണ് ഇവര്‍ രാജി വെച്ചത്.
അത്യാവശ്യ സന്ദര്‍ഭത്തിലാണ് പുറത്തിറങ്ങിയതെന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്നും ക്ലാഡര്വുഡ് അറിയിച്ചു. കൂടാതെ ഏറെ ദു:ഖത്തോടെയാണ് രാജിവെക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. കുടുംബത്തിനൊപ്പം വീട്ടില്‍ കഴിയുന്ന ചിത്രം ഇവര്‍ സമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മറ്റൊരിടത്തു നിന്നുള്ള കുടുംബ ചിത്രവും ഇവര്‍ പങ്കുവെച്ചു.
ഇതോടെ ക്ലാഡര്വുഡ് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ രാജിവെച്ചത്.