ലക്നൗ : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു ബോളിവുഡ് ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു. രോഗം ഭേദമായതിനെ തുടര്‍ന്നാണ് കനിക ആശുപത്രി വിട്ടത്. കനികയുടെ ആറാമത്തെ പരിശോധന ഫലം നെഗറ്റീവ് ആയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ പരിശോധനയ്ക്കായി അയച്ച കനികയുടെ അഞ്ച് സാമ്പിളുകളും പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് ആശങ്കയില്‍ ആയിരുന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍. ഇതിന് പിന്നാലെയാണ് ആശ്വാസമായി ആറാമത്തെ പരിശോധന ഫലം നെഗറ്റീവ് ആയത്. തുടര്‍ന്ന് കനികയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
മാര്‍ച്ച് 20 നാണ് കനിക കപൂറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കനികയെ ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജ്യുവേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ തുടരുന്നതിനിടെ ഓരോ 48 മണിക്കൂറിലും കനികയുടെ സ്രവസാമ്പിളുകള്‍ പരിശോധിച്ചിരുന്നു.