ചെന്നൈ: തമിഴ്നാട്ടില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പെയ്ന്റും വാര്‍ണിഷും കുടിച്ച് മൂന്നുപേര്‍ മരിച്ചു. ചെങ്കല്‍പ്പേട്ട സ്വദേശികളായ ശിവശങ്കര്‍, പ്രദീപ്, ശിവരാമന് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പെയ്ന്റിംഗ് തൊഴിലാളികളായ മൂന്ന് പേരും സുഹൃത്തുക്കളാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ഇവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചുരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഇതിനിടെയാണ് മൂന്ന് പേരും ചേര്‍ന്ന് കഴിഞ്ഞ ദിവസം പണി ആവശ്യത്തിന് വാങ്ങിച്ച വാര്‍ണിഷും പെയിന്റും കുടിച്ചത്.
തുടര്‍ന്ന് ശര്‍ദ്ദിച്ച് അവശരായ മൂന്ന് പേരെയും വീട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.