മുംബൈ: ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രി അടച്ചുപൂട്ടി. മുംബൈയിലെ വോക്ക്ഹാര്‍ട്ട് ആശുപത്രിയാണ് അടച്ചു പൂട്ടിയത്. ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26 നഴ്സുമാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിഎംസിയാണ് ആശുപത്രി അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. ആശുപത്രിയില്‍ ഉള്ളവര്‍ക്ക് എങ്ങിനെ വൈറസ് ബാധയുണ്ടായി എന്ന് അന്വേഷിക്കുന്നതിനായി എക്സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വൈറസ് ബാധയെ തുടര്‍ന്ന് നഴ്സുമാരെയും ഡോക്ടര്‍മാരെയും മുംബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം ബാധിച്ചത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. മാര്‍ച്ച് 27 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് വോക്ക്ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഴുപതുകാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നും പരിചരിച്ച നഴ്സിനും, നഴ്സില്‍ നിന്നും സഹപ്രവര്‍ത്തകരിലേക്കും വൈറസ് പടര്‍ന്നു എന്നാണ് സൂചന. ആശുപത്രിയിലെ മറ്റ് ജീവനക്കാരും രോഗികളും നിരീക്ഷണത്തിലാണ്.