ജയ്പൂര്‍ : രാജസ്ഥാനില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 274 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച എട്ട് പേരില്‍ ആറ് പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. അഡീഷന്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലാം തന്നെ 29 നും 65 നും ഇടയ്ക്ക് പ്രായമുള്ളവരാണ്. സംസ്ഥാനത്ത് വൈറസ് ബാധ മൂലം ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച് കോട്ട ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അറുപതുകാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ല ജയ്പൂരാണ്. 92 പേര്‍ക്കാണ് ജയ്പൂരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബില്‍വാര, ജുന്ഹ്ജുനു എന്നീ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുതലാണ്. ബില്‍വാരയില്‍ 27 പേര്‍ക്കും, ജുന്ഹ്ജുനുവില് 23 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ധുംഗപൂര്, ജയ്സല്‍മെര്‍, പാലി, ശിഖാര്‍, നാഗ്പൂര്‍, കോട്ട എന്നിവിടങ്ങളിലാണ് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കുറവ്. ഇവിടങ്ങളില്‍ ഇതുവരെ ഒരോരുത്തര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.