കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ച് പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ മൗനാനുവാദം നല്‍കിയതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. കളക്ടറുമായി നടത്തിയ ചർച്ചക്ക് ശേഷം സോമില്‍ ഓണേഴ്സ് ആന്റ് പ്ലൈവുഡ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് സെക്രട്ടറി പ്ലൈവുഡ് ഫാട്ക്ടറി ഉടമകളുടെ വാട്ട്സആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശമാണ് പുറത്തായത്.
പ്ലൈവുഡ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പശ കേടുവരുന്നതിനാല് ഇത് ഉപയോഗിച്ച് തീര്‍ക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയെന്ന് വിശദീകരണം. സോമില്‍ ഓണേഴ്സ് ആന്റ് പ്ലൈവുഡ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് സെക്രട്ടറി അസീസ് പാണ്ടിയാരിപ്പിള്ളിയുടെ സന്ദേശം ജനം ടിവിക്ക് ലഭിച്ചു.