മലപ്പുറം: മലപ്പുറത്ത് സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിയ വൃദ്ധനെ സിപിഎം പ്രവർത്തകൻ അവഹേളിച്ചെന്ന് പരാതി. വളണ്ടിയറായ സിപിഎം പ്രവര്ത്തകൻ ഭക്ഷണം വാങ്ങാനെത്തിയ തന്നെ അപമാനിച്ചെന്ന് 85കാരനായ ഖാലിദ് പറഞ്ഞു. കരുളായിയിലാണ് സംഭവം.
കഴിച്ച ഭക്ഷണത്തിന് വളണ്ടിയറായ അബു നൗഫൽ കണക്ക് പറഞ്ഞു.
സൗജന്യ റേഷൻ കിട്ടുന്നില്ലേ? പിന്നെന്തിന് ഭക്ഷണം വാങ്ങുന്നുവെന്ന് വളണ്ടിയറായ സിപിഎം പ്രവർത്തകൻ ചോദിച്ചെന്ന് ഖാലിദ് പറഞ്ഞു.
തുടർന്ന് ഭക്ഷണപൊതി തിരിച്ചുകൊടുത്ത വൃദ്ധൻ അഞ്ചു ദിസവം കഴിച്ച ഭക്ഷത്തിന്റെ വിലയായി മൂന്നൂറ് രൂപ പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി
കൊടുക്കുകയും ചെയ്തു. പണം വാങ്ങാതെ ക്ഷമ പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി അദ്ദേഹത്തെ മടക്കിവിട്ടു.