കൈവ് : ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോള്‍ ഉക്രൈനില്‍ ഭയം ഇരട്ടിയാക്കി കാട്ടു തീ. രണ്ട് തവണയാണ് ചെര്നോബ്ലി ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷന് സമീപത്തെ കാടുകളില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചത്. രണ്ട് തവണയായി ഉണ്ടായ കാട്ടു തീ ന്യൂക്ലിയര്‍ പ്ലാന്റ് പരിസരത്തെ റേഡിയേഷന്റെ അളവ് വര്‍ധിപ്പിക്കുന്നതായാണ് വിവരം.
ഞായറാഴ്ചയാണ് അപ്രതീക്ഷിതമായി ന്യൂക്ലിയര്‍ പ്ലാന്റ് പരിസരത്ത് കാട്ടു തീ പടര്‍ന്നു പിടിച്ചത്. ആദ്യം ന്യൂക്ലിയാര്‍ പ്ലാന്റിന് സമീപത്തെ 12 ഏക്കറോളം വരുന്ന പ്രദേശത്താണ് കാട്ടു തീ ഉണ്ടായത്. വിവരം അറിഞ്ഞ് എത്തിയ അഗ്നിശമന സേന മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. പിന്നീട് 50 ഏക്കറോളം പ്രദേശത്ത് രണ്ടാമത് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
കാട്ടു തീ ഉണ്ടായതിന് പിന്നാലെ പ്രദേശത്തെ റേഡിയേഷന് പരിശോധിച്ചപ്പോഴാണ് വര്‍ധവ് ഉണ്ടായതായി കണ്ടെത്തിയത്. സാധാരണ നിലയില്‍ നിന്നും 16 ശതമാനത്തോളം വര്‍ധനവാണ് റേഡിയേഷനില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1986 ല്‍ ന്യൂക്ലിയര്‍ സ്ഫേടനത്തിന് ശേഷം ഇപ്പോഴാണ് പ്രദേശത്തെ റേഡിയേഷന് അളവ് കൂടുന്നത്.
റേഡിയേഷന് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാട്ടു തീ തടയാന്‍ 100 അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം റേഡിയേഷന് ഉയര്‍ന്ന്ത് തീ നിയന്ത്രിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നാണ് വിവരം.
കാട്ടു തീ പടര്‍ന്ന വിവരം സ്റ്റേറ്റ് ഇക്കോളജിക്കല്‍ ഇന്സ്പെക്ഷന് സര്‍വ്വീസ് അംഗങ്ങളാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ദു:ഖ വാര്‍ത്ത എന്ന അടിക്കുറിപ്പോടു കൂടിയാണ് കാട്ടുതീയുടെ ദൃശ്യങ്ങള്‍ ഇക്കോളജിക്കല്‍ ഇന്സ്പെക്ഷന് സര്‍വ്വീസ് അംഗങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.