കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് വീണ്ടും പഴകിയ മത്സ്യം പിടികൂടി. നീണ്ടകരയിൽ എത്തിച്ച 3,500 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഇതോടെ തുടർച്ചയായ മൂന്നാം ദിവസമാണ് ജില്ലയിൽ പഴകിയ മത്സ്യം പിടികൂടുന്നത്.
തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കൊണ്ടുവന്ന പഴകിയ മത്സ്യമാണ് പരിശോധന നടത്തിയശേഷം പിടികൂടിയത്. ചൂര ഇനത്തിൽപ്പെട്ട മത്സ്യമാണ് പിടികൂടിയിരിക്കുന്നത്. ഇതോടെ, മൂന്ന് ദിവസത്തിനിടെ 10,000 കിലോ പഴകിയ മത്സ്യമാണ് കൊല്ലം ജില്ലയിൽ പിടകൂടിയത്.
കഴിഞ്ഞ ദിവസവും കൊല്ലത്ത് പഴകിയ മത്സ്യം പിടികൂടിയിരുന്നു. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന 4,000 കിലോ പഴകിയ മത്സ്യമാണ് ഇന്നലെ പിടികൂടിയത്. ഇതിനു മുൻപ് 2500 കിലോ പഴകിയ മത്സ്യം പിടികൂടിയിരുന്നു. ലോക്ഡൗൺ ആയതിനാൽ തമിഴ്നാട്ടില് വിൽക്കാൻ സാധിക്കാത്ത മത്സ്യം കേരളത്തിലേക്ക് കയറ്റി അയക്കുകയാണെന്നാണ് സൂചന.