യു.എ.ഇയിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഏഷ്യക്കാരനാണ് ഏറ്റവുമൊടുവില്‍ മരിച്ചതെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹൊസനി വ്യക്തമാക്കി . 277 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.രാജ്യത്ത് 2076 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്നലെ 294 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.അതേസമയം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 23 പേർ കൂടി സുഖം പ്രാപിച്ചതായി അധികൃതർ അറിയിച്ചു.ഇതോടെ രാജ്യത്ത് കൊറോണ വൈറസിൽ നിന്നും സുഖം പ്രാപിച്ചവരുടെ എണ്ണം 167 ആയി.