തിരുവനന്തപുരം: ഐക്യദീപം തെളിയിച്ചതിലെ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി. ദീപം തെളിയിച്ചതിൽ തെറ്റില്ല. വിഷമഘട്ടത്തിൽ നാട് ഒന്നിച്ചുനിൽക്കണമെന്നാണ് ചിന്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐക്യദീപം തെളിയിച്ചത് അശാസ്ത്രീയമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ഉൾപ്പടെ വിമർശനം ഉന്നയിച്ചപശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ദീപം തെളിയിച്ചതിൽ തെറ്റില്ല. വിഷമ ഘട്ടത്തിൽ നാട്ഒന്നിച്ചുനിൽക്കണമെന്നാണ് ചിന്തിച്ചത്. ദുരിതം അനുഭവിക്കുന്നവർക്കിടയിൽ പ്രകാശം പരത്താൻ ഐക്യദീപത്തിന്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് ചികിത്സക്കായി രോഗികള്‍ക്ക് പോകാന്‍ അനുവാദം ലഭിച്ചതായി മുഖ്യമന്ത്രിഅറിയിച്ചു. കൊറേണ ബാധയില്ലാത്ത രോഗികളെ കര്‍ണാടകയിലെ ആശുപത്രിയില്‍ ചികിത്സിക്കും.കാസര്കോട്തലപ്പാടി ചെക്പോസ്റ്റില്‍ കര്‍ണാടക മെഡിക്കല്‍ സംഘം പരിശോധന നടത്തിയതിന് ശേഷമാകും കടത്തിവിടുകയെന്നുംമുഖ്യമന്ത്രി അറിയിച്ചു.