കൊച്ചി: സർക്കാർ നൽകുന്ന ഭക്ഷ്യധാന്യകിറ്റ് അർഹരായ പാവങ്ങൾക്കായി വിട്ടുനൽകി മാതൃകയായി ചലച്ചിത്രനടൻമണിയൻപിള്ള രാജു. ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന്ലഭിക്കേണ്ടിയിരുന്ന സ്പെഷ്യൽ ഭക്ഷ്യധാന്യകിറ്റ് അർഹർക്ക് നൽകാനായി ഓൺലൈനായി സമ്മതപത്രം നൽകിയത്. അർഹനായ ഒരാൾക്ക് തന്റെ സംഭാവന സഹായകമാകുമെങ്കിൽ അതിലാണ് സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം റേഷൻ കടയിൽ പോയി റേഷൻ ഭക്ഷ്യധാന്യം വാങ്ങിയതിനെക്കുറിച്ചും ഭക്ഷ്യധാന്യത്തിന്റെഗുണമേൻമയെക്കുറിച്ചും മണിയൻപിള്ള രാജു അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.
ഇത്രയും ഗുണനിലവാരമുള്ള അരിയാണ് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നതെന്ന് വാങ്ങിയപ്പോഴാണ്മനസിലായതെന്നും സർക്കാർ നമുക്കായി ഒരുക്കിത്തരുന്ന ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടിരുന്നു. ഇത് കേട്ടറിഞ്ഞ് ഒട്ടേറെപ്പേർ റേഷൻ സൗകര്യം ഉപയോഗപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നുംമണിയൻ പിള്ള രാജു പറഞ്ഞു. ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന കൊറോണക്കാലത്ത് സർക്കാർ നൽകുന്ന സേവനംജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.