ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ രണ്ട് ജെയ് ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന പിടികൂടി. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹൂര്‍ അഹമ്മദ് ഖൊക, ഉസൈര്‍ അഹമ്മദ് ദാര്‍ എന്നിവരെയാണ് പിടികൂടിയത്. ഷോപിയാന ജില്ലയിലെ വാച്ചിയിലാണ് സംഭവം.
വാച്ചിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായതെന്ന് സുരക്ഷാ സേന അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ സുരക്ഷാ സേനയും പോലീസുമായി ചേര്‍ന്ന് ലോക്ക് ഡൗണ്‍ നടപടികള്‍ ഏകോപിപ്പിച്ച് വരികയാണ്. ഇതിനിടെയാണ് ഇരുവരും സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും തോക്കും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ഇരുവരെയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഇരുവര്‍ക്കുമെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടുത്തിടെയായി ജമ്മു കശ്മീരില്‍ ഭീകരരുടെ സാന്നിധ്യം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ഇത് ഗുണമായി കണ്ടുകൊണ്ടാണ് ഭീകരര്‍ നുഴഞ്ഞുകയറാനും മറ്റും ശ്രമിക്കുന്നത്.