സിയോള്‍: കൊറോണ പ്രതിരോധത്തിനായി വളരെ പെട്ടെന്ന് പരിശോധന നടത്താനാകുന്ന കിറ്റുകളുടെ നിര്‍മ്മാണം ദക്ഷിണ കൊറിയന്‍ കമ്പനി ആരംഭിച്ചു. ഇന്ത്യയിലെ നിര്‍മ്മാണ ശാലയിലാണ് പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുന്നത്. ദക്ഷിണ കൊറിയയുടെ ആരോഗ്യവകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യയിലെ കൊറിയന്‍ സ്ഥാനപതിയാണ് വിവരം നല്‍കിയത്.
ഹരിയാനയിലെ മനേസറിലുള്ള ഫാക്ടറിയില്‍ അതിവേഗം പരിശോധനാ കിറ്റുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി . ഒരാഴ്ച 5 ലക്ഷം കിറ്റുകള്‍ വരെ എന്ന ലക്ഷ്യത്തോടെയുള്ള നിര്‍മ്മാണമാണ് കൊറിയ നടത്തുന്നത്. ദക്ഷിണ കൊറിയന്‍ കമ്പനിയായ എസ്.ഡി. ബയോസെന്‍സറാണ് നിലവില്‍ മനേസറില്‍ നിര്‍മ്മാണം നടത്തുന്നത്.
എസ്.ഡി. ബയോസെന്‍സര്‍ മേധാവി യങ് ഷിക് ചോ ദക്ഷിണ കൊറിയയിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീപ്രീയ രംഗനാഥനുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ചര്‍ച്ച ചെയ്തു. ഇതോടൊപ്പം മറ്റൊരു കമ്പനിയായ ഹുമാസിസുമായും അഞ്ചു ലക്ഷം കിറ്റുകള്‍ വാങ്ങാനുള്ള കരാറിലും ഇന്ത്യ ഒപ്പിട്ടു കഴിഞ്ഞു.