ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 26,496 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 824 പേര്‍ക്കാണ് കൊറോണ വൈറസ് മൂലം രാജ്യത്ത് ജീവന് നഷ്ടമായത്. 5,804 പേര് രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
1990 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ഉള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 24 മണിക്കൂറിനുള്ളില്‍ 49 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 7,628 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലാണ്. 3071 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തര്‍ പ്രദേശ് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ കൊറോണ രോഗികളില്‍ 50 ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. ഡല്‍ഹിയില്‍ 2,625 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.