കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് മരിച്ചു. ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്. സാള്‍ട്ട് ലേക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ബലിഗാഥ ഇന്‍ഫെക്ഷണല്‍ ഡിസീസ് ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചിരുന്നത. എന്നാല്‍ ആരോഗ്യനിലയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ 18 ന് സാള്‍ട്ട് ലേക്കിലെ സ്വകാര്യ ആളുപത്രിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന് ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനിടയില്‍ കൊറോണ ബാധിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നതിന് കാരണമായെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പശ്ചിമ ബംഗാളില്‍ ഇതുവരെ 571 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് പുറമേ ഒരാള്‍ കൂടി സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്.