ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഒഡീഷ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്ര സര്‍ക്കാരിനോട് ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
മെയ് 16 വരെ ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് ഡല്‍ഹി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് മറ്റ് സംസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളുമായി തിങ്കാളാഴ്ച്ച ചര്‍ച്ച നടത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വീകരിക്കുമെന്ന് ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ അറിയിച്ചു. കേരളം, അസം എന്നീ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം എടുക്കും.