ന്യൂഡല്‍ഹി: വ്യോമസേനയിലും കപ്പലുകളിലും അന്തര്‍വാഹിനികളിലും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യ സേനാ മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഒരു സൈനികനും ഇതുവരെ രോഗബാധ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നും ഇവരെ ക്വാറന്റെയ്ന് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. സേനകളുടെ പ്രവര്‍ത്തനങ്ങളും പരീശീലനവും മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ സേനകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ക്യാബിനറ്റ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും കര, നാവിക, വ്യോമ സേനകള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര, നാവിക, വ്യോമ സേനകളുടെ കാമാന്‍ഡര്‍ ഇന്‍ ചീഫുമാരുമായി പ്രതിരോധ മന്ത്രി സംസാരിക്കുകയും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ചെയ്തായും അദ്ദേഹം വ്യക്തമാക്കി.