മുംബൈ : മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടി മരിച്ചു. മുംബൈ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സന്ദീപ് സര്‍വേ (52) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം രണ്ടായി.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സന്ദീപ്. ഇതിനിടെ ഇന്ന് രാവിലെയോടെ സന്ദീപിന്റെ ആരോഗ്യ നില മോശമാകുകയായിരുന്നു. ഇയാള്‍ക്ക് എങ്ങിനെയാണ് കൊറോണ വൈറസ് ബാധിച്ചത് എന്നത് വ്യക്തമല്ല. സന്ദീപുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസവും കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ചിരുന്നു. പോലീസ് കോണ്‍സ്റ്റബിളായ 57കാരന് ചന്ദ്രകാന്ത് പെന്ഡുര്ക്കറാണ് രോഗം ബാധിച്ചു മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
ഇതുവരെ മുംബൈയില്‍ മാത്രം 40 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മൊത്തം 95 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ ബധിച്ചിട്ടുള്ളത്.