ചെന്നൈ:കൊറോണ ബാധിച്ച് മരിച്ചവരുടെ സംസ്കാരം തടഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. സംസ്കാരം തടയുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും നല്കാന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് ആണ് തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയത്.
കൊറോണ ബാധിച്ച് മരിച്ച ഡോക്ടര്‍ സൈമന്റെ ശവസംസ്കാരം നാട്ടുകാര്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു. കൊറോണ ബാധിച്ച രോഗിയെ ചികിത്സിച്ചതിലൂടെയായിരുന്നു ഡോക്ടര്‍ സൈമണ്‍ രോഗം പിടിപ്പെട്ടത്. എന്നാല്‍ മൃതദേഹം സംസ്ക്കരിക്കാനാവാതെ ഒരു രാത്രിമുഴുവന്‍ ബന്ധുക്കള്‍ സെമിത്തേരിയില്‍ കാത്തുനില്‍ക്കേണ്ടി വന്നിരുന്നു.
മൃതദേഹം സംസ്ക്കരിക്കുന്നത് തടഞ്ഞാല്‍ കര്‍ശന ശിക്ഷ ലഭിക്കുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഓര്‍ഡിനന്‍സിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.