ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദന്റെ കാലാവധി നീട്ടി. ഈ മാസം 30ന് ആയിരുന്നു പ്രീതിസുദന്റെ വിരമിക്കല്‍ തീയ്യതി. മൂന്നുമാസത്തേക്ക് കൂടിയാണ് പ്രീതിസുദന്റെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്.
ഇന്ത്യയുടെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഉദ്യോഗസ്ഥയാണ് പ്രീതി സുദന്‍ . ഈ അസാധാരണ സാഹചര്യത്തില്‍ പ്രീതി സുദന്റെ പ്രവര്‍ത്തനങ്ങളും ഉപദേശങ്ങളും രാജ്യത്തിന് പ്രധാനപ്പെട്ടതാണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ ഉള്‍പ്പെടെ അഭിപ്രായം. ഇതു മുന്‍നിര്‍ത്തിയാണ് കാലാവധി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.
പ്രീതി സുദന്റെ ഉപദേശത്തെ അംഗീകരിച്ചുകൊണ്ടാണ് കൊറോണ വൈറസ് രോഗികളുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ണ്ണായക തീരുമാനം രാജ്യം കൈക്കൊണ്ടത്. പ്രധാനമന്ത്രിയുടെ ഓഫിസിന് ഉള്‍പ്പെടെ സംശയങ്ങള്‍ക്ക് മറുപടി നല്കുന്ന ഉന്നത പങ്കാണ് പ്രീതി സുദന്‍ വഹിക്കുന്നത് .
ഈ പ്രതിസന്ധിഘട്ടത്തില്‍ ആരോഗ്യമന്ത്രാലയത്തില്‍ ഒട്ടും ഒഴിവാക്കാന്‍ കഴിയാത്ത സാന്നിധ്യമാണ് പ്രീതി സുദന്‍. രോഗ നിര്‍ണയ പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രിയ എബ്രഹാം (വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്), ചികില്‍സാ പദ്ധതികള്‍ ആവിഷ്കരിക്കുന്ന നിവേദിത ഗുപ്ത (ICMR), ബയോടെക്നോളജി വിഭാഗത്തിലെ രേണു സ്വരൂപ് എന്നിവരാണ് കോറോണ വെറസിനെതിരായ പോകരാട്ടത്തിലെ മുന്‍നിര വനിതാ പോരാളികള്‍ .