ന്യൂഡല്‍ഹി: റമദാന്റെ പേരില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായ ലോക്ഡൗണ്‍ ലംഘനം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. ഇസ്ലാമിക സമൂഹം കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലും പൊതുമാര്‍ക്കറ്റുകളിലും യാതൊരു സാമൂഹ്യ അകലവും പാലിക്കപെടുന്നില്ല. മാര്‍ക്കറ്റില്‍ വളരെ പ്രായം ചെന്നവര്‍ പോലും സാധനങ്ങള്‍ മേടിക്കാന്‍ ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ നടക്കുകയാണ്. നിരവധി കുട്ടികള്‍ മാസ്കുകള്‍ ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ ഒത്തുകൂടിയിട്ടും സംസ്ഥാനസര്ക്കാറുകളോ ജില്ലാ അധികാരികളോ നടപടി എടുക്കാനോ ബോധവല് ക്കരണത്തിനോ ശ്രമിക്കുന്നില്ലെന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
ഡല്‍ഹിയിലെ കോട്ട്ലാ മുബാരക്പൂര്‍ മേഖല, നിസ്സാമുദ്ദീന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ റമദാന് എന്ന പേരിലാണ് പ്രത്യക്ഷ നിയമ ലംഘനത്തിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. പശ്ചിമ ബംഗാളിലും സ്ഥിതി വ്യത്യസ്ഥമല്ല എന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ രാജാ ബാസാറില്‍ അതിരാവിലെ മുതല്‍ വന്‍ ജനക്കൂട്ടമാണ് പൊതു മാര്‍ക്കറ്റിലും ആരാധനാ ലയങ്ങളിലും എത്തുന്നത് . പോലീസിന്റെ ഭാഗത്തുനിന്നും ആളുകളെ മാറ്റാന്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും മാദ്ധ്യമപ്രതിനിധികള്‍ വ്യക്തമാക്കി.