കൊറോണ വൈറസ് ബാധിച്ചു യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജനാണ് മരിച്ചത്. 35 വയസായിരുന്നു.ടാക്സി ഡ്രൈവറായിരുന്ന രതീഷിനെ ശ്വാസ തടസത്തെതുടർന്നു ഈ മാസം 12നാണ് ദുബായ് അൽബർഷയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു കോവിഡ് ബാധിതനാണെന്നു സ്ഥിരീകരിച്ചു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്നു ദുബായിൽ സംസ്കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
—