ഷാർജയിൽ ഗതാഗത നിയമലംഘനത്തിനുള്ള പിഴയിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി 50% ഇളവ് പ്രഖ്യാപിച്ചു. മാർച്ച് 31 ന് മുൻപ് ചുമത്തപ്പെട്ട പിഴകൾക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഈ മാസം ഒന്നു മുതൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ എസ്ആർടിഎയുടെ വെബ് സൈറ്റിലൂടെ പണം അടയ്ക്കണം. എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു