കൊറോണ പ്രതിരോധത്തിനായി പുതിയ ആപ്ലിക്കേഷന്‍ യുഎഇ പുറത്തിറക്കി. അല്‍ഹോസന്‍ യുഎഇ എന്ന പേരിൽ അബുദാബിയിലെയും ദുബായിലെയും ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായിട്ടാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. കൊറോണപരിശോധന ഫലം ഉള്‍പ്പടെ ആപ്ലിക്കേഷനില്‍ ലഭിക്കും.രാജ്യത്ത് നേരത്തെ പുറത്തിറക്കിയ സ്റ്റേ ഹോം,ട്രെയിസ് കോവിഡ് എന്നീ അപ്ലികേഷനുകളുടെ ഗുണഫലങ്ങൾ അല്‍ഹോസന്‍ യുഎഇയിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ഉപഭോക്താക്കളുടെ സ്വാകര്യ വിവരങ്ങൾ സംരക്ഷിച്ചുകൊണ്ടാകും ആപ്ലിക്കേഷന്റെ പ്രവർത്തനം. ആൻഡ്രോയിഡിലും ഐഒഎസിലും പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ എല്ലാവരും ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.