കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയിൽ 7 പേർക്കൂടി മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 105 ആയി. പുതുതായി 552 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .ഇതോടെ കൊറോണ് വൈറസ് ബാധിതരുടെ ആകെയെണ്ണം12481 ആയി .അതേസമയം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്ന്ന് ചികിത്സയിലായിരുന്ന 100 പേർ കൂടി പുതുതായി രോഗമുക്തിനേടി.ഇതോടെ രോഗം ഭേദമായവരുടെ ആകെയെണ്ണം 2429 ആയി ഉയർന്നു.കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശക്തമായ നടപടികളാണ് യു.എ.ഇ കൈക്കൊള്ളുന്നത്.രാജ്യത്ത്ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും 14 ഡ്രൈവ് ത്രൂ ടെസ്റ്റിങ് കേന്ദ്രങ്ങളിലുമായി 11,22,000 ഏറെ പരിശോധനകളാണ് പൂർത്തിയാക്കിയത്.യു.എ.ഇയിലെ പരിശോധന നിരക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്.