റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1351 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത്തോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 22753 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
5 മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 162 ആയി. 3163 പേർ ഇതുവരെ സുഖം പ്രാപിച്ചു.
രാജ്യ തലസ്ഥാനമായ റിയാദിൽ ആണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. റിയാദിൽ 440, മക്കയിൽ 392, ജിദ്ദയിൽ 120, മദീനയിൽ 119, ദമ്മമിൽ 110 എന്നിങ്ങനെയാണ് ഇന്ന് കൊറോണ വ്യാപനം കൂടുതൽ ആയി രേഖപ്പെടുത്തിയിട്ടുള്ളത്.