ദോഹ* ലോകമെങ്ങും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതു കണക്കിലെടുത്ത് വെന്റിലേറ്ററുകളുടെ നിര്‍മാണം ഖത്തര്‍ വേഗത്തിലാക്കുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ഗവേഷണ വികസന കേന്ദ്രത്തിന്റെ സഹായത്തോടെ ബര്‍സാന്‍ ഹോള്‍ഡിങ് കമ്പനി ആണ് സാവിര്-ക്യു എന്ന പേരില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത്. ഖത്തര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്കിലെ(ക്യുഎസ്ടിപി) നിര്‍മാണ യൂണിറ്റ് സന്ദര്‍ശിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍മാണ പുരോഗതി വിലയിരുത്തി.
യുഎസിലെ വില്‍കോക്സ് കമ്പനിയുമായി സഹകരിച്ചാണ് വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത്. ഒരു മാസം 2,000 വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ബര്സാനാവും. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്(എഫ്ഡിഎ) നിഷ്കര്‍ഷിക്കുന്ന നിലവാരത്തിലാണ് നിര്‍മാണമെന്നതിനാല്‍ ഖത്തറിന്റെ ആവശ്യം കഴിഞ്ഞുള്ളവ കയറ്റുമതി ചെയ്യാനാവും.
അമീര്‍ ഷെയ്ഖ് തമീമിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഖത്തറിന് ആവശ്യമായ പ്രതിരോധോപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ ബര്‍സാന്‍ ഹോള്‍ഡിങ് വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിച്ചത്.
എന്‍ജിനീയര്‍മാരുമായി ആശയവിനിമയം നടത്തിയ അമീര്‍ നിര്‍മാണ പുരോഗതി വിലയിരുത്തിയാണ് മടങ്ങിയത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസിസ് അല്‍താനിയും മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും അമീറിനൊപ്പമുണ്ടായിരുന്നു.