റിയാദ് : സൗദിയിൽ കഴിഞ്ഞ തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ മലപ്പുറം സ്വദേശിയുടെ മരണകാരണം കൊറോണ വൈറസ് ബാധയെ തുടർന്നെന്ന് സ്ഥിരീകരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സനാണ് (56) കഴിഞ്ഞ തിങ്കളാഴ്ച ജിദ്ദയിൽ മരണമടഞ്ഞത്.
സ്രവ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനിലാണ്.
ഇതോട സൗദിയില്‍ ആകെ മരണമടഞ്ഞ മലയാളികളുടെ എണ്ണം ആറായി. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ്, വിജയകുമാരന്‍ നായർ, ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാൻ, കണ്ണൂര്‍ സ്വദേശി ഷബ്നാസ്, മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാൻ എന്നിവർ ആണ് കൊറോണ ബാധയെ തുടന്ന് സൗദിയിൽ മരിച്ച മലയാളികൾ.