യു.എ.ഇയില്‍ പുതുതായി 557 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ അകെ രോഗബാധിതരുടെ എണ്ണം 13,038 ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.കൊറോണ ബാധിച്ചുള്ള 6 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 111 ആയി.കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 114 പേർ കൂടി പുതുതായി രോഗമുക്തിനേടി.ഇതോടെ രോഗം ഭേദമായവരുടെ ആകെയെണ്ണം 2,543 ആയി.ഒമാനിൽ 99 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 2447 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ വിദേശികളും 41 പേർ സ്വദേശികളുമാണ്. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 495ൽ തന്നെ തുടരുകയാണ്.1941 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.ഇതുവരെ 11 പേർ മരണപ്പെടുകയും ചെയ്തു.