ബഹ്റൈനിൽ 129 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 104 പേർ വിദേശ തൊഴിലാളികളാണ്. പുതുതായി 53 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 1608 പേരാണ് ചികിത്സയിൽ ഉള്ളത്. ഇവരിൽ ഒരാൾ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.