ലഖ്നൗ: ഉത്തര്‍പ്രദേശിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണ വിധേയമായി തുറക്കാമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാ യതോടെയാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തുറക്കുന്ന വ്യാപാര സ്ഥാപന ങ്ങളെല്ലാം കേന്ദ്രസര്‍ക്കാറിന്റെ സുരക്ഷാ മാനദണ്ഡം പാലിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും യോഗി അറിയിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ പൊതു ലോക്ഡൗണ്‍ കാലാവധി മെയ് 17വരെ നീക്കിയെങ്കിലും സോണുകള്‍ തിരിച്ചതിനാലാണ് അത്തരം സ്ഥലങ്ങളില്‍ ഇളവ് അനുവദിച്ചതെന്നും ആദിത്യനാഥ് പറഞ്ഞു.നിലവില്‍ പഞ്ചസാരമില്ലുകള്‍ പ്രവര്‍ത്തിക്കുന്ന രീതി നല്ല മാതൃകയാണെന്നും യോഗി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു മാസമായി പ്രവര്‍ത്തിക്കുന്ന മില്ലുകളിലെ ഒരു ജീവനക്കാരനും കൊറോണ ബാധിക്കാത്തത് സുരക്ഷാ ക്രമീകരണം ശക്തമാക്കിയതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിലവില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും ഉത്തര്‍പ്രദേശിലേയ്ക്ക് എത്തിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കിയതായും ആദിത്യനാഥ് അറിയിച്ചു.