ശ്രീനഗർ : ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ കേണലടക്കം നാലു സൈനികർ വീരമൃത്യു വരിച്ചു. ഒരു പൊലീസുകാരനും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിട്ടുണ്ട്. 21 രാഷ്ട്രീയ റൈഫിൾസിലെ കേണൽ അശുതോഷ് ശർമ്മ , മേജർ അനൂജ് സൂദ് , ലാൻസ് നായിക് ദിനേഷ് , റൈഫിൾ മാൻ എൻ.കെ രാജേഷ് , കശ്മീർ പൊലീസ് സബ് ഇൻസ്പെക്ടർ ഷക്കീൽ ഖാസി എന്നിവരാണ് വീരമൃത്യു വരിച്ചത്.
ഹന്ദ്വാരയിലെ വീട്ടിൽ സാധാരണക്കാരെ ബന്ദികളാക്കിയ ഭീകരരെ നേരിടുന്നതിനിടെയാണ് ഇവർ വീരമൃത്യു വരിച്ചത്. വീട്ടിൽ കുടുങ്ങിയവരെ സൈന്യം രക്ഷിച്ചു. രണ്ടു ഭീകരരെ സൈന്യം വധിച്ചു. സാധാരണക്കാരെ രക്ഷിക്കാൻ വീട്ടിലേക്ക് കയറിയ ഉടനെയായിരുന്നു സൈനികർക്ക് നേരേ ആക്രമണം നടന്നത്.
ധീരതയ്ക്കുള്ള സേനാമെഡൽ രണ്ടു പ്രാവശ്യം നേടിയ സൈനികനാണ് കേണൽ അശുതോഷ് ശർമ്മ