കഴിഞ്ഞ കുറെ ആഴ്ചകളായി ബഹറിലെ കോവിഡ് പ്രതിരോധ സേവാ പ്രവർത്തനങ്ങളിൽ പ്രവാസികൾക്കിടയിൽ സേവാ പ്രവർത്തനവുമായി സജീവമായി മുന്നേറുകയാണ് ബഹറിൻ സംസ്കൃതി ജാതി, മത, ദേശ ഭേദമന്യേ കോവിഡ് മഹാമാരിയിൽ ജോലിയില്ലാതെ കഴിഞ്ഞ 3 മാസക്കാലമായി താമസസ്ഥലത്ത് തന്നെ കഴിയുന്ന പ്രവാസികൾക്കും, ക്വാറണ്ടെയ്നിൽ കെട്ടിടങ്ങളിൽ കഴിയുന്നവർക്കും നിങ്ങൾ തനിച്ചല്ല ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം എന്ന സാന്ദ്വനവുമായി ഭക്ഷണ സാമഗ്രികളും, വെളളവും, ജീവൻ രക്ഷാ മരുന്നുകളും എത്തിച്ചു കൊടുത്ത് കൊണ്ട് സംസ്കൃതിയുടെ സേവാ പ്രവർത്തകർ സഹായഹസ്തവുമായി ഓടിയെത്തുന്നു:.
ഈയൊരു പദ്ധതിയിൽ അകമഴിഞ്ഞ സഹകരണമാണ് വിവിധ ഇന്ത്യൻ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സംസ്കൃതിക്ക് ലഭിക്കുന്നത്… ലുലു ഗ്രൂപ്പ്, മെഗാ മാർട്ട്, മംഗള ഗ്രൂപ്പ്, .സുബൈർ ട്രേഡിംഗ്, ദസ്തി ഫുഡ്, ഓറഞ്ച് ബേക്കറി, എന്നീ കമ്പനികളും AoL മുതലായ സംഘടനകളും ഈയോരു സേവാ യജ്ഞത്തിൽ സംസ്കൃതിക്ക് സഹായകമായി.. ബഹറിലെ മുഴുവൻ പ്രദേശങ്ങളിൽ നിന്നും സേവാ പ്രവർത്തകർ കോളുകൾ സ്വീകരിക്കുകയും അതേ ദിവസം തന്നെ വേണ്ട സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നു..
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ഈ കോവിഡ് വ്യാപന കാലത്ത് , രോഗത്തെ ചൊല്ലിയുള്ള മാനസീക സംഘര്ഷങ്ങളും വളർന്നു കൊണ്ടിരിക്കുന്നു .ഈ മാനസീക സംഘർഷങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ച് സംസ്കൃതി ബഹ്റൈൻ നടത്തിയ ഫേസ്ബുക് ലൈവ് ചർച്ച വളരെ പ്രസക്തമായി . ബഹ്റൈനിലെ അറിയപ്പെടുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ അനീഷ മേരി അബ്രഹാമുമായി പ്രമുഖ മാധ്യമ പ്രവർത്തകയായ ശ്രീമതി രാജി ഉണ്ണി കൃഷ്ണൻ നടത്തിയ ചർച്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു . ഈ കൊറോണക്കാലത്ത് രക്ഷിതാക്കളും, കുട്ടികളും, കൗമാരക്കാരും മറ്റും നേരിടുന്ന മാനസീക സംഘർഷങ്ങളെക്കുറിച്ച് ചർച്ചയിൽ വിശദമായ പരാമർശങ്ങൾ ഉണ്ടായി. പ്രേക്ഷകരുടെ ഭാഗത്തു നിന്നുള്ള സംശയങ്ങൾക്കും ഡോക്ടർ അനീഷ വ്യക്തമായ മറുപടി നൽകി . ചർച്ചയുടെ പൂർണ രൂപം സംസ്കൃതി ബഹ്റൈനിലെ ഒഫീഷ്യൽ പേജായ http://www.facebook.com/Samskruthibh ലഭ്യമാണ് .