ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ആരോഗ്യ സേതു മൊബൈല്‍ ആപ്പിന്റെ സ്വകാര്യത സംബന്ധിച്ച് ആശങ്കയുണ്ടെന്ന് രാഹുലിന്റെ ആരോപണത്തിന് ചുട്ട മറുപടിയുമായാണ് മന്ത്രി രംഗത്തെത്തിയത്.
ഓരോ ദിവസവും പുതിയ കള്ളവുമായി രാഹുല്‍ ഇറങ്ങും.ജീവിതകാലം മുഴുവന്‍ നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഒരു സാങ്കേതിക വിദ്യയെ എങ്ങനെ നല്ല രീതിയില്‍ ഉപയോഗിക്കണമെന്ന് അറിയില്ലെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. ആരോഗ്യ സേതു ആപ്പ് ജനങ്ങളെ സംരക്ഷിക്കാന്‍ ഉള്ളതാണ്. ഇതിന് ശക്തമായ ഡേറ്റാ സുരക്ഷാ രൂപകല്‍പ്പനയുണ്ട്. ഇതിലൂടെ ഒരിക്കലും വിവരച്ചോര്ച്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ സേതു ആപ്പ് ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ വിലമതിക്കപ്പെടുന്ന ഒന്നാണ്. ആരോഗ്യ സേതു ആപ്പ് ഒരു സ്വകാര്യ വ്യക്തിക്കും വിവരങ്ങള്‍ കൈമാറുന്നില്ല. ഇന്ത്യയെ മനസ്സിലാക്കാത്ത താങ്കളുടെ സുഹൃത്തുക്കള്‍ക്കായുള്ള ഇത്തരം ട്വീറ്റുകള്‍ രാഹുല്‍ അവസാനിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.