ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഷെല്ല് പൊട്ടിത്തെറിച്ച അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശുചീകരണ തൊഴിലാളികളും കുട്ടികളും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് സംഭവം.
ഹന്ദ്വാരയിലെ അഹ്ഗാം ഗ്രാമത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. ഇതിന്റെ ഭാഗമായി ഡ്രൈനേജ് വൃത്തിയാക്കുന്നതിനിടെയാണ് ഷെല്ല് പൊട്ടിത്തെറിച്ചത്. സംഭവ സമയത്ത് ഡ്രൈനേജിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍.
അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെയും കുപ്വാരയിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കുട്ടികളെ ശ്രീനഗറിലുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് ശുചീകരണ തൊഴിലാളികളുടെയും ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങിനെയാണ് ഷെല്ല് ഡ്രൈനേജിനകത്ത് എത്തിയതെന്ന് സംഘം പരിശോധിക്കുന്നുണ്ട്.