ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അനധികൃതമായി കുടിയേറ്റ തൊഴിലാളികളെ കടത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍. രണ്ടു ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നാലു പേരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ട്രക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്നും ട്രക്കുകളില്‍ തൊഴിലാളികളെ കടത്തുന്നുവെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊഴിലാളികളെ അനധികൃതമായി കടത്തുന്നുണ്ടെന്ന് വ്യക്തമായി.
കഴിഞ്ഞ ദിവസം രാത്രി ഒഖ്ലയില് നിന്നും ഒരു കമ്പനിയ്ക്ക് സമീപം 25 തൊഴിലാളികള്‍ ഒരു ട്രക്കിന് സമീപത്തായി നില്ക്കുന്നതായി പൊലീസ് കണ്ടെത്തി. ഇവര്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍മാരെ പൊലീസ് ചോദ്യം ചെയ്യുകയും നാലു പേരെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ട്രക്ക് ഡ്രൈവര്‍മാരുടെ സഹായികളാണ് അറസ്റ്റിലായ മറ്റു രണ്ടു പേരും.