ഒമാനിൽ 85 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ രോഗബാധിതർ 2568 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശികളും 21പേർ സ്വദേശികളുമാണ്.750 പേർക്കാണ് അസുഖം സുഖപ്പെട്ടത്. 1806 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.മലയാളി ഡോക്ടറടക്കം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആണ്.