ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കൂടുതല്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊറോണ. 25 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം 40 ആയി. ഇന്ന് 25 ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം 42 ആയി ഉയര്‍ന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്നും പരിശോധനയ്ക്ക് വിധേയരായവരില്‍ 80 ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. ഇതില്‍ 25 പേരുടെ ഫലമാണ് പോസിറ്റീവ് ആയത്.
ബിഎസ് എഫ് 126 ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് ഇവര്‍.
ജമാമസ്ജിദില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. 94 ഉദ്യോഗസ്ഥരാണ് ഇവരുടെ സംഘത്തില്‍ ഉള്ളത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെ തന്നെ ഇവരുടെ സംഘത്തിലെ ഒന്‍പത് പേരുടെ ശ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ആറ് പേരുടെ ഫലം പോസിറ്റീവ് ആയതോടെയാണ് ബാക്കിയുള്ളവരുടെയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചത്.