ചെന്നൈ : തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂവായിരം പിന്നിട്ടു. ഇതുവരെ 3,023 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 266 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇത്രയധികം ഉയരുന്നത്.
ആകെ രോഗികളില്‍ 1,379 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 1,611 പേരാണ് നിലവില്‍ തമിഴ്നാട്ടില്‍ ചികിത്സയില്‍ കഴിയുന്നത്. കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടില്‍ രോഗികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ചെന്നൈയില്‍ ആണ്.1,463 പേര്‍ക്കാണ് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 203 പേര് ചെന്നൈയില്‍ ഉള്ളവരാണ്. ചെന്നൈയില്‍ മാത്രം 17 പേര് കൊറോണയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര് വില്ലുപുരം സ്വദേശികളാണ്. കോയമ്പത്തൂര്‍, കൂടല്ലൂര്‍ എന്നിവിടങ്ങളിലും കാര്യമായ രോഗവ്യാപനം ഉണ്ട്.