ലിസ്ബണ്‍: കൊറോണ ബാധിതരായി 25000 പേരിലധികം മരണപ്പെട്ട സ്പെയിനിനെ പോലും അത്ഭുതപ്പെടുത്തുകയാണ് തൊട്ടടുത്ത കൊച്ചു രാജ്യമായ പോര്‍ച്ചുഗല്‍. മരണം ആകെ 1000ന് താഴെയാക്കി പിടിച്ചു നിര്‍ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് പോര്‍ച്ചുഗീസ് ആരോഗ്യ മന്ത്രാലയമെന്ന് മേധാവിയായ പെഡ്രോ സിമാസ് പറഞ്ഞു.
കൊറോണ ബാധയുടെ ലക്ഷണം കണ്ടുതുടങ്ങിയതോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് ആദ്യ ഘട്ടത്തില്‍ സഹായകമായത്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പെട്ടന്ന് പ്രവര്‍ത്തിച്ചു. അതേസമയം ജനങ്ങള്‍ സ്വയം സാമൂഹികമായി അകലം
പാലിക്കുന്നതിലും കാണിച്ച ജാഗ്രത ഏറെ ഗുണം ചെയ്തുവെന്നും പെഡ്രോ വ്യക്തമാക്കി.
ശാസ്ത്രജ്ഞരും ആരോഗ്യവകുപ്പിനെ സഹായിച്ചുവെന്ന് പറഞ്ഞ പെഡ്രോ പോര്‍ച്ചുഗല്‍ ജനങ്ങളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നുകള്‍ പ്രത്യേകം നല്കുന്നതിലാണ് നിലവില്‍ ശ്രദ്ധ ചെലുത്തുന്നതെന്നും വ്യക്തമാക്കി. കൊറോണക്കെതിരെ നിലവില്‍ നല്കുന്ന മരുന്നുകള്‍ ഒരാളില്‍ മൂന്ന് വര്‍ഷത്തേക്ക് ഗുണം ചെയ്യുമെന്ന നിഗമനത്തിലാണ് പോര്‍ച്ചുഗല്‍ ആരോഗ്യ വിഭാഗം. ഇതിനേക്കാളുപരി ജനങ്ങളുടെ ശാസ്ത്രബോധം ശക്തമായത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറെ സഹായകമായിയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.