കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 43 വയസുകാരനായ വിദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച വൈകുന്നേരം അറിയിച്ചു.ഒമാനിലെ 16ആമത്തെ കൊറോണ മരണമാണിത്.ഒമാനിൽ 154 പേർക്ക് കൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 3112 ആയി.രോഗമുക്തി നേടിയവരുടെ എണ്ണം 960ൽ നിന്ന് 1025 ആയി ഉയർന്നിട്ടുണ്ട്.