ബീജിംഗ്: കൊറോണ ബാധ വടക്കന്‍ കൊറിയയില്‍ വ്യാപിക്കുന്നതായി ചൈനയില്‍ നിന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. വടക്കന്‍ കൊറിയയുടെ കൊറോണയില്‍ ചൈന കടുത്ത ആശങ്ക പങ്കുവച്ചതോടെയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. വടക്കന്‍ കൊറിയ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ സഹായമഭ്യര്ത്ഥനക്ക് ചൈനയുടെ പ്രസിഡന്റ് സീ ജിന്‍പിംഗ് മറുപടി നല്‍കിയതാണ് മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചത്. കൊറിയക്ക് വേണ്ട സഹായ ങ്ങള് ഉടനെത്തിക്കാനൊരുങ്ങുകയാണ് ചൈന.
കൊറോണയെ സമര്‍ത്ഥമായി നേരിട്ട് ചൈന വിജയിച്ചുവെന്നും ധീരമായ ചെറുത്തു നില്‍പ്പാണ് നടത്തിയതെന്നും വടക്കന്‍ കൊറിയ പ്രസിഡന്റ് കിം ജോംഗ് ചൈനയെ അഭിനന്ദിച്ചുകൊണ്ട് സന്ദേശമയച്ചിരുന്നു. ജനുവരിയില്‍ തന്നെ രാജ്യതിര്‍ത്തികള്‍ അടച്ച കൊറിയ വിദേശികളെ പറഞ്ഞയച്ചും ടൂറിസം റദ്ദാക്കിയും കൊറോണ പ്രതിരോധ നടപടി ശക്തമാക്കിയിരുന്നു. എന്നാല്‍ കൊറോണ വ്യാപിച്ചിട്ടുണ്ടെന്നും മാദ്ധ്യമങ്ങള്‍ക്ക് വിവരം ലഭിക്കാത്തതുമാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.