മുംബൈ: കൊറോണ രോഗബാധിതയായ യുവതി ജന്മം നല്‍കിയത് ആരോഗ്യമുള്ള മൂന്ന് കുഞ്ഞുങ്ങള്‍ക്ക്. കൊറോണ രോഗിയുടെ പ്രസവം എടുക്കാനാവില്ലെന്ന് പറഞ്ഞ് ഏഴ് സ്വകാര്യ ആശുപത്രികള്‍ മടക്കി അയച്ച 24 വയസുകാരിയാണ് മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. രണ്ട് ആണ്‍കുട്ടികള്‍ക്കും ഒരു പെണ്‍കുട്ടിയ്ക്കുമാണ് ഇവര്‍ ജന്മം നല്‍കിയത്. എല്ലാവര്ക്കും രണ്ടു കിലോയ്ക്ക് മുകളില്‍ തൂക്കമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊറോണ ബാധിതയാണെന്ന് അറിഞ്ഞതോടെ ഒന്‍പതു മാസമായി പരിചരിച്ചിരുന്ന ഡോക്ടറും അദ്ദേഹം ജോലി ചെയ്തിരുന്ന ആശുപത്രിയും യുവതിയെ കയ്യൊഴിഞ്ഞു. തുടര്‍ന്ന് നഗരത്തിലെ മറ്റ് പല ആശുപത്രികളും ഇവര്‍ കയറി ഇറങ്ങി. എന്നാല്‍ എല്ലാവരും ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചു. പിന്നീടാണ് ഇവര്‍ മുംബൈയിലെ നായര്‍ ആശുപത്രിയില്‍ പ്രവേശിച്ചത്.
യുവതിയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നുവെന്നും കുഞ്ഞുങ്ങള്‍ക്കാര്‍ക്കും രോഗബാധ ഇല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്നു കുഞ്ഞുങ്ങളുള്ളതിനാല്‍ ഓപ്പറേഷന് വേണ്ടി വന്നെന്നും അധികൃതര്‍ വ്യക്തമാക്കി.
കൊറോണ ബാധിക്കുന്ന ഗര്‍ഭിണികളെ ചികിത്സിക്കാന്‍ പല ആശുപത്രികളും വിസമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊറോണ ബാധിതരായ ഗര്‍ഭിണികളെ ചികിത്സിക്കാനായി ഒരു പ്രത്യേക വാര്‍ഡ് തന്നെ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.